Wednesday, December 12, 2007

ദുബൈയിലെ ആകാശക്കാഴ്ചകള്‍...

മാനം നോക്കലല്ലാതെ ഒരു പണിയും ഇല്ലേ എന്ന് പലരും ചോദിച്ചതാണ്...ജോലി കഴിഞ്ഞ് മടക്കത്തില്‍ പതിഞ്ഞതാണ് ഈ ചിത്രം... മഴ മേഘങ്ങളും അസ്ത്മയ ചായക്കൂട്ടും കൂടി സൃഷ്ടിച്ച വര്‍ണ്ണാകാശം... ശൈഖ് സായിദ് റോഡില്‍ നിന്നും ഒരു ദൃശ്യം

ചാരനിറത്തിലുള്ള ആകാശമാണ് ഇവിടെ മിക്കപ്പോഴും... ചിലപ്പോള്‍ വരണ്ട കാറ്റും... അതിനിടയില്‍ വല്ലപ്പോഴും നീലാകാശം വിരുന്നിനെത്താറുണ്ട്...അസ്തമയത്തിന്റെ അവസാനം...എല്ലാ ചിത്രങ്ങളും ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എടുത്തവയാണ്...

Friday, November 30, 2007

ആടും മീനും പിന്നെ ഒരു ചിത്രവുംഎയര്‍പോര്‍ട്ട് ടണലിലെ ട്രാഫിക്കില്‍ ‘പ്ലീസ് റെഡ്യൂസ് സ്പീഡ്‘ എന്ന ബോര്‍ഡും നോക്കി വെറുതെ ഇരിക്കുമ്പോള്‍ മുമ്പില്‍ വന്ന് പെട്ടതാണ് ഈ പാവങ്ങള്‍...
തൊട്ടടുത്ത റെസ്റ്റോറന്റില്‍, മസാലപുരട്ടി മസാജ് ചെയ്ത് തിളച്ച എണ്ണയില്‍ ഒരു കുളി പാസാക്കാനിരിക്കുന്ന പാവങ്ങള്‍... അടുത്ത ഊഴം ആര്‍ക്കായിര്‍ക്കും... ?

സ്ഥിരം ജോലിക്ക് വരാനും ഉറങ്ങാനുമുള്ള തട്ടകത്തിന്റെ ഫ്രണ്ട് ഗ്ലാസിലും സൈഡ് ഗ്ലാസിലും കൂടെ അസ്തമനം തെളിഞ്ഞത്...

Thursday, November 15, 2007

യാത്രയ്ക്കിടെ‍...ഉഷസന്ധ്യ... സായം സന്ധ്യയുമായുള്ള വ്യത്യാസം കിഴക്കും പടിഞ്ഞാറും മാത്രം.

അയല്‍വാസി...

പിന്തിരിഞ്ഞ് നോക്കാതെ...

Saturday, September 8, 2007

യു യെ ഇ മീറ്റ് - 2007 ചിത്രങ്ങള്‍

എന്റെ മൊബൈലില്‍ പതിഞ്ഞവ മീറ്റ് - ഈറ്റ് ചിത്രങ്ങള്‍.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം

Thursday, August 2, 2007

ചക്രവാളം കീഴടക്കാന്‍ ശ്രമിച്ചത്...

ബൂലോഗ ഫോട്ടോ ക്ലബ്ബ് മത്സരത്തിനായി ചക്രവാളം കീഴടക്കന്‍ ഇറങ്ങിപ്പുറപ്പെട്ട് മൊബൈലില്‍ പതിഞ്ഞ ചിത്രങ്ങള്‍.


Wednesday, May 30, 2007

പൂച്ചയുറക്കം...

തലകഷ്ണം : കുറച്ച് ദിവസമായി ഒരു ഫോട്ടോ പോസ്റ്റ് വേണം എന്ന് കരുതാന്‍ തുടങ്ങീട്ട്..

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ റൂമില്‍ പോയപ്പോള്‍ അവിടെ ഒരു പൂച്ച സുന്ദരി. പുള്ളിയുടെ സ്വഭാവ ഗുണങ്ങള്‍ സുഹൃത്ത് വിവരിച്ചു തന്നു. കിച്ചണില്‍ അവളെക്കൊണ്ട് ഒരു ശല്ല്യവുമില്ല. പിന്നെ കാര്യമായ ജോലി ഉറക്കം. ഫുഡായി മീനിന്റെ അവശിഷ്ടങ്ങള്‍ കഴിക്കില്ല... പകരം മുഴുവന്‍ മത്സ്യം കിട്ടണം. പിന്നെ ഇടയ്ക്കിടേ വല്ലതും കടിച്ച് പറിച്ച് തിന്നണം എന്ന് തോന്നുമ്പോള്‍ തൊട്ടടുത്ത ബലൂചി വീട്ടില്‍ നിന്നും കോഴികുഞ്ഞുങ്ങളെ അടിച്ച് മാറ്റും... ഇങ്ങനെ പോവുന്നു വിവരണം


പൂച്ചയുറക്കം എന്നാല്‍ ഇങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങലാണെന്ന് മനസ്സിലായി...


ഒന്ന് ഫ്രഷാവാം...
‘ഹാവൂ ... ആശ്വാസം.’ഇന്നലെ എട്ട് മണിക്കൂര്‍ ജോലിയും രണ്ടര മണിക്കൂര്‍ യാത്രയും കഴിഞ്ഞ് തിരിച്ച് റൂമിലേക്ക് നടക്കുമ്പോഴാ ഇവരെ കണ്ടത്. കൈയില്‍ മൊബയില്‍ ഉള്ളതല്ലേ... ക്ലിക്കാമെന്ന് വെച്ചു.“ഡീ നോക്ക്... ഒരു ശല്ല്യക്കാരന്‍ വരുന്നു... പണ്ടാരടങ്ങാന്‍ ഒന്ന് സൊള്ളാനും സമ്മതിക്കില്ല ഇവന്മാര്”

“അല്ല... എന്താ തന്റെ ഉദ്ദേശം... അറിയാഞ്ഞിട്ട് ചോദിക്കുവാ.“


“ശ്ശോ ലവന്‍ പോവുന്നില്ലല്ലോ... മര്യാദയ്ക്ക് ഒന്ന് ലൈനടിക്കാനും സമ്മതിക്കില്ല. ഇനി വേറെ ആരെങ്കിലും നോക്കാം. (പുള്ളിയ്ക്കറിയില്ലല്ലോ... ഞാനൊരു ബ്ലൊഗറാണെന്ന്... യേത്)
ഞാനറിയാതെ എന്റെ മൊബൈലില്‍ എത്തിയ മീറ്റ് ചിത്രങ്ങള്‍... ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ കറുത്ത കൈകള്‍ മിന്നാമിനുങ്ങിന്റേതാണെന്ന ബലമായ സംശയമുണ്ട്. പ്രതി കുറ്റം സമ്മതിച്ചില്ലങ്കില്‍ വിരലടയാള വിദഗ്ദന്‍ സുല്ലിനെ കേസ് ഏല്‍പ്പിക്കുന്നതാണ്.

കഴിഞ്ഞ യു യെ ഇ ചാറ്റ്-ഈറ്റ് വിത്ത് മീറ്റിലെ രണ്ട് ചിത്രങ്ങള്‍.
തൊട്ടടുത്തുള്ള പള്ളി തുര്‍ക്കി സ്റ്റൈലില്‍ നിര്‍മ്മിച്ചതാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കൈപ്പള്ളി. (ഉവ്വ്... ഉവ്വ... ഞങ്ങള്‍ വിശ്വസിച്ചു.)

‘വല്ലപ്പോഴും ബി ബി സി കണഡേയ്...’ എന്ന് കൈപ്പള്ളി പറഞ്ഞപ്പോള്‍ ഇംഗ്ലീഷിലുള്ള ബിബിസി എങ്ങനെ മലയാളത്തില്‍ കാണും എന്ന ചിന്തിച്ച അഗ്രു... (ആ സംശയം തമനുവല്ലാത്ത ഒരു വഴിപോക്കനും ഉണ്ടായിരുന്നു.)ലവനാണ് ക്യാമറ.


സോണി എറിക്സണ്‍... 800


ഈ കത്തി സഹിച്ചതിന് നന്ദി.

Wednesday, March 21, 2007

എരിഞ്ഞടങ്ങും മുമ്പേ...

ജോലിയും കഴിഞ്ഞ് വീടെത്താനുള്ള ഓട്ടപ്പാച്ചിലിന്റെ ട്രാഫിക്കിനിടയില്‍ സന്ധ്യയെത്തി... ഒട്ടും ധൃതികാണിക്കാതെ ചക്രവാളത്തില്‍ സൂര്യന്‍ എരിഞ്ഞടങ്ങി. കത്തുന്ന ചുവപ്പ് കണ്ടപ്പോ ഒരു തോന്നല്‍... മൊബൈല്‍ ഒന്ന് ക്ലിക്കിയാലോ... മറ്റൊന്നും അലോചിക്കാതെ എടുത്ത് ക്ലിക്കി.

മിനിബസിന്റെ മുന്‍സീറ്റിലിരിക്കവേ സെഡ് ഗ്ലാസില്‍ നിഴലായെത്തിയ സന്ധ്യ...


അവസാനത്തെ രണ്ടും പുറം കാഴ്ചകള്‍. (ഒരു നല്ല ഫോട്ടോ ഗ്രാഫറായിരുന്നെങ്കില്‍... ഒരു മാത്ര വെറുതെ..)
മൊബൈല്‍ : സോണി എറിക്സണ്‍ 800 ഐ.

Saturday, March 10, 2007

ഉച്ചമയക്കത്തിനായി....

ഉച്ചമയക്കത്തിനായി ദുബൈ അബ്ര.


ജാക്ക് & റോസ്.

അടിതെറ്റിയാല്‍...ഇനിയൊന്ന് വിശ്രമിക്കണം... നല്ലവെയില്‍.


ഇത്തിരിനേരം നിറയുന്ന സൌഹൃദം.വിശ്രമം...


പ്രാര്‍ത്ഥനക്കാ‍യി ഇത്തിരി നേരം
ലോക വിശേഷങ്ങള്‍ക്കായി ഉറക്കം മാറ്റിവെക്കാംപ്രായത്തിന് തോല്‍പ്പിക്കാനാവത്ത കണിശമായ കണക്ക്


മലയാളിയുടെ അഭിമാനം... മലയാളം തന്നെ.