Wednesday, March 21, 2007

എരിഞ്ഞടങ്ങും മുമ്പേ...

ജോലിയും കഴിഞ്ഞ് വീടെത്താനുള്ള ഓട്ടപ്പാച്ചിലിന്റെ ട്രാഫിക്കിനിടയില്‍ സന്ധ്യയെത്തി... ഒട്ടും ധൃതികാണിക്കാതെ ചക്രവാളത്തില്‍ സൂര്യന്‍ എരിഞ്ഞടങ്ങി. കത്തുന്ന ചുവപ്പ് കണ്ടപ്പോ ഒരു തോന്നല്‍... മൊബൈല്‍ ഒന്ന് ക്ലിക്കിയാലോ... മറ്റൊന്നും അലോചിക്കാതെ എടുത്ത് ക്ലിക്കി.

മിനിബസിന്റെ മുന്‍സീറ്റിലിരിക്കവേ സെഡ് ഗ്ലാസില്‍ നിഴലായെത്തിയ സന്ധ്യ...


























അവസാനത്തെ രണ്ടും പുറം കാഴ്ചകള്‍. (ഒരു നല്ല ഫോട്ടോ ഗ്രാഫറായിരുന്നെങ്കില്‍... ഒരു മാത്ര വെറുതെ..)
മൊബൈല്‍ : സോണി എറിക്സണ്‍ 800 ഐ.

13 comments:

Rasheed Chalil said...

ജോലിയും കഴിഞ്ഞ് വീടെത്താനുള്ള ഓട്ടപ്പാച്ചിലിന്റെ ട്രാഫിക്കിനിടയില്‍ സന്ധ്യയെത്തി... ഒട്ടും ധൃതികാണിക്കാതെ ചക്രവാളത്തില്‍ സൂര്യന്‍ എരിഞ്ഞടങ്ങി. കത്തുന്ന ചുവപ്പ് കണ്ടപ്പോ ഒരു തോന്നല്‍... മൊബൈല്‍ ഒന്ന് ക്ലിക്കിയാലോ... മറ്റൊന്നും അലോചിക്കാതെ എടുത്ത് ക്ലിക്കി.

asdfasdf asfdasdf said...

നന്നായി പടങ്ങള്‍. ഏതാ മൊബൈല്‍ ?

Khadar Cpy said...

മൊബൈല്‍ മാറ്റി ഒരു നിക്കോണ്‍ ആട്ടോ ഫോക്കസ്സ് ഉപയോഗിക്കേണ്ട് സമയായിരികുന്നു... നന്നായിരികുന്നു... ഒത്തിരി ചെറിയ സൂര്യന്‍

വേണു venu said...

സന്ധ്യയും പ്രഭാതവും ചിത്രങ്ങളില്‍‍ തിരിച്ചറിയാനൊക്കില്ല. അടിക്കുറിപ്പില്ലെങ്കില്‍‍.
ജീവിതത്തിലും അങ്ങനെ തോന്നാറുണ്ടോ..?
സത്യത്തില്‍‍ നാം മനസ്സിനെ മനസ്സിലാക്കി കൊടുക്കുന്നതല്ലേ. ഇതു സന്ധ്യ. ഇതു പ്രഭാതം.
ഇത്തിരി നല്ല ചിത്രങ്ങള്‍.:)

G.MANU said...

goog pics..ithiri...

മഴത്തുള്ളി said...

ഇത്തിരിവെട്ടം കണ്ടു.

ഒരു ക്യാ‍മറയില്‍ ഇനി ഫോട്ടോ എടുത്തു തുടങ്ങൂ. അപ്പോള്‍ ഒത്തിരിവെട്ടം കാണാമല്ലോ. :)

കൊള്ളാം നന്നായിരിക്കുന്നു.

സുല്‍ |Sul said...

എനിക്കിഷ്ടായില്ല പടങ്ങള്‍.

:(

-സുല്‍

ആഷ | Asha said...

എന്തിനാ മൊബൈല്‍ വില്‍ക്കണേ?
അതോ പുതിയ ക്യാമറ വാങ്ങാനുള്ള പരിപാടിയാണോ? ആലോചിച്ചു സമയമെടുത്ത് റിവ്യൂ നോക്കിയും അറിയാവുന്നവരോടു ചോദിച്ചും വാങ്ങണേ. അബദ്ധത്തില്‍ പോയി ചാടരുത് അനുഭവസ്ഥ കഥ പറയുവാന്നു വിചാരിച്ചോളൂ.

qw_er_ty

Sona said...

4മത്തെ പടം എനിക്കു കൂടുതല്‍ ഇഷ്ടായി. നല്ലൊരു സണ്‍സെറ്റ്.

myexperimentsandme said...

ഇത്തിരിയേ, എങ്ങിനെ അത്യന്താധുനിക കൈമറാമൈന്‍ ആകണമെന്ന ടിപ്പു വല്ലതും വേണമെങ്കില്‍ ചോദിക്കാന്‍ മറക്കരുതേ. പണ്ട് സിദ്ധാര്‍ത്ഥന് ഞാന്‍ ടിപ്പു കൊടുത്തത് സിദ്ധാര്‍ത്ഥന്റെ ജീവിതത്തിനോടുള്ള കാഴ്ചപ്പാടിനെ തന്നെ എങ്ങിനെയെല്ലാം മാറ്റിമറിച്ചുഴുതുമറിച്ച് കുളമാക്കി എന്ന് എനിക്ക് പോയിട്ട് സിദ്ധാര്‍ത്ഥനു പോലും യാതൊരു പിടുത്തവുമില്ല.

ഫോട്ടോകള്‍ കൊള്ളാകള്‍ :)

സാജന്‍| SAJAN said...

നാലമത്തെപടം മനോഹരമായിരിക്കുന്നു... ബാക്കിയുള്ളവ കൊള്ളീല്ലന്നല്ല.. ഉപയോഗിച്ച കാമറെയുടെ പരിമിതി വച്ചു പറഞ്ഞാള്‍ സൂപര്‍.. വേഗം ഒരു കാമെറ വാങ്ങൂ‍ൂ‍ൂ‍ൂ‍ൂ
:)

Rasheed Chalil said...

ഇവിടെ ഒരു നന്ട്രി പറയാനുണ്ടായിരുന്നു...

കുട്ടമ്മേനോന്‍.
പ്രിന്‍സി.
വേണു.
ജി.മനു
മഴത്തുള്ളി.
സുല്‍.
ആഷ.
സോന.
വക്കാരി മേഷ്ടാ.
സാജന്‍.

എല്ലാവര്‍ക്കും ഒത്തിരി നന്ദി.

ടിന്റുമോന്‍ said...

ഗ്ലാസ്സിലെ ആ റിഫ്ലക്ഷന്‍ മനോഹരമായിരിക്കുന്നു.