Wednesday, May 30, 2007

പൂച്ചയുറക്കം...

തലകഷ്ണം : കുറച്ച് ദിവസമായി ഒരു ഫോട്ടോ പോസ്റ്റ് വേണം എന്ന് കരുതാന്‍ തുടങ്ങീട്ട്..

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ റൂമില്‍ പോയപ്പോള്‍ അവിടെ ഒരു പൂച്ച സുന്ദരി. പുള്ളിയുടെ സ്വഭാവ ഗുണങ്ങള്‍ സുഹൃത്ത് വിവരിച്ചു തന്നു. കിച്ചണില്‍ അവളെക്കൊണ്ട് ഒരു ശല്ല്യവുമില്ല. പിന്നെ കാര്യമായ ജോലി ഉറക്കം. ഫുഡായി മീനിന്റെ അവശിഷ്ടങ്ങള്‍ കഴിക്കില്ല... പകരം മുഴുവന്‍ മത്സ്യം കിട്ടണം. പിന്നെ ഇടയ്ക്കിടേ വല്ലതും കടിച്ച് പറിച്ച് തിന്നണം എന്ന് തോന്നുമ്പോള്‍ തൊട്ടടുത്ത ബലൂചി വീട്ടില്‍ നിന്നും കോഴികുഞ്ഞുങ്ങളെ അടിച്ച് മാറ്റും... ഇങ്ങനെ പോവുന്നു വിവരണം


പൂച്ചയുറക്കം എന്നാല്‍ ഇങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങലാണെന്ന് മനസ്സിലായി...


ഒന്ന് ഫ്രഷാവാം...
‘ഹാവൂ ... ആശ്വാസം.’ഇന്നലെ എട്ട് മണിക്കൂര്‍ ജോലിയും രണ്ടര മണിക്കൂര്‍ യാത്രയും കഴിഞ്ഞ് തിരിച്ച് റൂമിലേക്ക് നടക്കുമ്പോഴാ ഇവരെ കണ്ടത്. കൈയില്‍ മൊബയില്‍ ഉള്ളതല്ലേ... ക്ലിക്കാമെന്ന് വെച്ചു.“ഡീ നോക്ക്... ഒരു ശല്ല്യക്കാരന്‍ വരുന്നു... പണ്ടാരടങ്ങാന്‍ ഒന്ന് സൊള്ളാനും സമ്മതിക്കില്ല ഇവന്മാര്”

“അല്ല... എന്താ തന്റെ ഉദ്ദേശം... അറിയാഞ്ഞിട്ട് ചോദിക്കുവാ.“


“ശ്ശോ ലവന്‍ പോവുന്നില്ലല്ലോ... മര്യാദയ്ക്ക് ഒന്ന് ലൈനടിക്കാനും സമ്മതിക്കില്ല. ഇനി വേറെ ആരെങ്കിലും നോക്കാം. (പുള്ളിയ്ക്കറിയില്ലല്ലോ... ഞാനൊരു ബ്ലൊഗറാണെന്ന്... യേത്)
ഞാനറിയാതെ എന്റെ മൊബൈലില്‍ എത്തിയ മീറ്റ് ചിത്രങ്ങള്‍... ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ കറുത്ത കൈകള്‍ മിന്നാമിനുങ്ങിന്റേതാണെന്ന ബലമായ സംശയമുണ്ട്. പ്രതി കുറ്റം സമ്മതിച്ചില്ലങ്കില്‍ വിരലടയാള വിദഗ്ദന്‍ സുല്ലിനെ കേസ് ഏല്‍പ്പിക്കുന്നതാണ്.

കഴിഞ്ഞ യു യെ ഇ ചാറ്റ്-ഈറ്റ് വിത്ത് മീറ്റിലെ രണ്ട് ചിത്രങ്ങള്‍.
തൊട്ടടുത്തുള്ള പള്ളി തുര്‍ക്കി സ്റ്റൈലില്‍ നിര്‍മ്മിച്ചതാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കൈപ്പള്ളി. (ഉവ്വ്... ഉവ്വ... ഞങ്ങള്‍ വിശ്വസിച്ചു.)

‘വല്ലപ്പോഴും ബി ബി സി കണഡേയ്...’ എന്ന് കൈപ്പള്ളി പറഞ്ഞപ്പോള്‍ ഇംഗ്ലീഷിലുള്ള ബിബിസി എങ്ങനെ മലയാളത്തില്‍ കാണും എന്ന ചിന്തിച്ച അഗ്രു... (ആ സംശയം തമനുവല്ലാത്ത ഒരു വഴിപോക്കനും ഉണ്ടായിരുന്നു.)ലവനാണ് ക്യാമറ.


സോണി എറിക്സണ്‍... 800


ഈ കത്തി സഹിച്ചതിന് നന്ദി.

24 comments:

കൈപ്പള്ളി said...

:)

കൈപ്പള്ളി said...

കൊള്ളാം

ഇത്തിരിവെട്ടം|Ithiri said...

ഒരു ഫോട്ടോ പോസ്റ്റ്...

Sul | സുല്‍ said...

തറവാടിക്കുപിന്നാലെ ഇത്തിരി.
പാപ്പരാസികളെകൊണ്ടു തോറ്റല്ലോ ദൈവമേ...
ഞാനാര് ഡയാനാ രാജകുമാരിയൊ?
(അതു വേണ്ട വണ്ടിയിടിച്ചു കൊല്ലാനല്ലേ )
-സുല്‍

Sul | സുല്‍ said...

8,9 പടങ്ങളിലെ പൂച്ചകളെ എവിടെയോ കണ്ട പരിചയം :)

-സുല്‍

:: niKk | നിക്ക് :: said...

കൊള്ളാംസ്‌ ........ ആരാ/ഏതാ അടുത്ത ഇര ?

അപ്പു said...

ഇത്തിരിയേ..കൊള്ളാമല്ലേ ഈ ഇത്തിരിപ്പോണ സോണി എറിക്സണ്‍!!!

അവസാനത്തെ പൂച്ച (ബി.ബി.സി) യാണ് ഏറ്റവും നല്ല സുന്ദരിപ്പൂച്ച.

വിവരണങ്ങള്‍ക്കെല്ലാം ഒരു ഹൈദരാബാദ് ടച്ച്!!

കുട്ടമ്മേനൊന്‍::KM said...

കൊള്ളാം.. :))

മുസാഫിര്‍ said...

പൂച്ച നല്ല പൂച്ച,വൃത്തിയുള്ള പൂച്ച.
പാലൊഴിച്ച പാത്രം വൃത്തിയാക്കി വെച്ചു.എന്നു തന്നെയല്ലെ ?
നല്ല പടങ്ങള്‍ ഇത്തിരി .

ബീരാന്‍ കുട്ടി said...

അവസാന ഫോട്ടോയുടെ കമന്റ്‌ 5/6 ഫോട്ടോയുടെ കമന്റുമായി ഒന്ന് മാറ്റിവെക്കണം, ഇത്രയോക്കെ അല്ലെ നമ്മളെകൊണ്ട്‌ കഴിയൂ.

ഉണ്ണിക്കുട്ടന്‍ said...

ഇതെന്നാ പൂച്ച വാരമോ..? പൂച്ചേടെ മാന്തു മേടിച്ചിട്ടെ നിര്‍ത്തുള്ളോ..?
കൊള്ളാം കേട്ടോ.. അവസാനത്തെ രണ്ടു പൂച്ചകള്‍ ഏതിനമാ..?

മഴത്തുള്ളി said...

ഈ പൂച്ചക്കാരാ കോണ്യാക്ക് കൊടുത്തെ, ആകെ ഫിറ്റാണല്ലോ :)

പൂച്ചപ്പടം കലക്കി ഇത്തിരീ :) അപ്പോ ഈ പൂച്ചയുറക്കം എന്നു പറയുന്നത് ഇത്തിരി വല്യ ഉറക്കമാണല്ലേ :)

അഗ്രജന്‍ said...

ജോത്സ്യരേ,

വയസ്സ് 35...
പൂയം നാള്‍ വെളുത്ത പക്ഷം...

ഈ വാരം എനിക്കിട്ട് പാരവാരമാണോന്നറിഞ്ഞാ ഉപകാരമായിരുന്നു...

ഓ.ടോ:
പടങ്ങള്‍ കലക്കീട്ടുണ്ട് :)

മിന്നാമിനുങ്ങ്‌ said...

അത് ശരി..കുറെക്കാലമായി പൂച്ചയുറക്കം ന്ന് കേള്‍ക്കണ്.ഇപ്പഴാ കാണാനൊത്തത്.ഈ പൂച്ചകളെ
സുല്ലിന്റെ വീട്ടിലും കണ്ട പോലെ..

പിന്നെ,എന്താ പറഞ്ഞെ..എട്ടു മണിക്കൂര്‍ ജോലിയും
രണ്ടര മണിക്കൂര്‍ യാത്രയുമൊ..?രണ്ടര മണിക്കൂര്‍
യാത്ര സമ്മതിക്കാം.ന്നാലും ആ എട്ടര മണിക്കൂര്‍ “ജോലി” സമ്മതിച്ച് തരാന്‍ ഇച്ചിരി ബുദ്ധിമുട്ടാ..“വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി“
എന്നൊരു ബ്ലോഗ് ഉണ്ടാക്കിയത് ആരാ..?

കരീം മാഷ്‌ said...

പൂച്ചകളുടെ കണ്ണടച്ചിരുട്ടാക്കല്‍

മിന്നാമിനുങ്ങ്‌ said...

ഇത് ഞാനെടുത്ത ചിത്രങ്ങളൊന്നുമല്ലാ..
ഞാനവിടെയുണ്ടായിട്ടുമില്ല..
ഇങ്ങനെയൊരു മീറ്റ് അറിഞ്ഞിട്ടുമില്ല.
ഇത്തിരിയുടെ മൊബൈല്‍ വാങ്ങി ക്ലിക്കിയിട്ടുമില്ലാ..
ഇത് സത്യം...സത്യം...സത്യം..
നമുക്ക് വേണേല്‍ സുല്ലെന്ന
പെരുവിരലടയാള വിദഗ്ദനെ വിളിപ്പിക്കാം..

ഓ.ടോ)അഗ്രുവേ..ഒരു തംസയം.
വയസ്സെത്രയാന്നാ പറഞ്ഞെ..
ഈ വയസ്സ് തന്നെയല്ലെ ഒരാറുകൊല്ലം മുമ്പും
നീ പറഞ്ഞു നടന്നിരുന്നത്..?

പൊതുവാള് said...

ഇത്തിരീ:)
നല്ല പടങ്ങള്‍...

ആഷ | Asha said...

കൊള്ളാമല്ലോ പൂച്ചപ്രേമം

sandoz said...

മൊബയില്‍ ക്യാമറകള്‍ നിരോധിക്കണം......
അതാ വേണ്ടത്‌.....

അല്ലാ ഈ പൂച്ച പോസ്റ്റില്‍ അഗ്രൂന്റേം കൈപ്പിള്ളീടേം പടം ഇട്ടത്‌ മനസ്സിലായില്ലാ.....
അവര്‍ എങ്ങനെ വീണാലും നാലു കാലില്‍ വീഴണ പാര്‍ട്ടികള്‍ ആണെന്നാണോ ഇത്തിരി പറഞ്ഞ്‌ വരുന്നത്‌....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഗള്‍ഫിലുള്ള ഒറ്റ പൂച്ചേം വെറുതേ വിടരുത്..
ഈശ്വരാ ഗള്‍ഫ് പൂച്ചകള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരു അറബി മേനകാ ഗാന്ധിയെ എവിടെക്കിട്ടും??

SAJAN | സാജന്‍ said...

ഇതില്‍ ഈ കൈപ്പള്ളീടെം, അഗ്രജന്റേയും പടം ഇട്ടത് കലക്കി..പാവങ്ങള്‍ എന്നാലും ഇത് വേണ്ടാരുന്നു ഇത്തിരി..:)

ശ്രീ said...

ന്പോസ്റ്റ് നന്നായിട്ടുണ്ട്, കേട്ടോ...
പ്രത്യേകിച്ചും ആ അടിക്കുറിപ്പുകള്‍‌!

ഇത്തിരി|Ithiri said...

പൂച്ചയുറക്കം കണാനെത്തിയ എല്ലവര്‍ക്കും ഒത്തിരി നന്ദി. അഭിപ്രായം അറിയിച്ച
കൈപ്പള്ളി.
സുല്‍.
നിക്ക്.
അപ്പു.
കുട്ടമ്മേനോന്‍.
മുസാഫിര്‍.
ബീരാന്‍‌കുട്ടി.
ഉണ്ണിക്കുട്ടന്‍.
മഴത്തുള്ളി.
അഗ്രജന്‍.
മിന്നാമിനുങ്ങ്.
കരീം മാഷ്.
പൊതുവാള്‍.
ആഷ.
സാന്‍ഡോസ്.
കുട്ടിച്ചാത്തന്‍.
സാജന്‍.
ശ്രീ.

എല്ലാവരുക്കും ഒത്തിരി നന്ദി.

ikkaas|ഇക്കാസ് said...

ആഹാ. ഇത്തിരീടത് എണ്ണൂറാ?
ഞമ്മളത് എയ്‌നൂറ്റി തൊണ്ണൂറാ. അതും അയ്.
പടങ്ങളു കൊള്ളാട്ടാ. ഇതെവിടാ സ്ഥലം? പൂച്ചമാന്‍തിക്കരയാ?