Tuesday, April 22, 2008

വഴിയോരക്കാഴ്ചകള്‍...

വഴിയോരക്കാഴ്ചകള്‍ എന്ന് വെച്ചാല്‍ വഴിയോരത്ത് നിന്നും ഞാന്‍ കണ്ടത് എന്ന അര്‍ത്ഥമേ ഉള്ളൂ... അത്രയേ പ്രതീക്ഷിക്കാവൂ എന്നര്‍ത്ഥം.തണുത്തവാര്‍ത്തകള്‍
എല്ലാ പ്രഭാതങ്ങളിലും പത്രക്കെട്ടുകള്‍ക്കിടയിലുരുന്ന് പത്രപേജുകള്‍ അടുക്കിവെക്കുന്ന ഇദ്ദേഹം സ്ഥിരം കാഴ്ച... ഓരോ ദിവസവും അതിലൂടെ വരുമ്പോള്‍ മോഹിക്കും... അക്രമങ്ങളുടെ, ദുരിതങ്ങളുടെ വാ‍ര്‍ത്തകളില്ലാതെ ഒരു ദിനം... ഈ ജീവനില്ലാത്ത പത്രത്താളുകള്‍ക്കും കാണില്ലേ അങ്ങനെ ഒരു മോഹം...

പ്രഭാതസവാരിക്ക് മുമ്പ്
നാട്ടില്‍ ചൂടുള്ള ചായയും (ടീ.വി വന്നതോടെ) ചൂടാറിയ വാര്‍ത്തകളും - പോലെ രാവിലെ പത്രപാരായണം ഇവിടെ സാധിക്കാറില്ല. പത്രം വിതരണം ചെയ്യാനെത്തുന്ന ഒരു കൂട്ടം പാര്‍ട്ട് ടൈം ജോലിക്കാരെ കാത്തിരിക്കുകയാവണ് ഇവര്‍.

വീണപൂവാകാന്‍ തയ്യറെടുക്കുമ്പോള്‍...
ലക്ഷ്യസ്ഥാനത്ത് എത്താതെ വഴിയില്‍ തങ്ങുന്ന വെള്ളത്തുള്ളി ഈ വാര്‍ദ്ധക്യത്തിന് സാന്ത്വനമാകുമോ...

എന്നാലാവുന്നത്...
ഈ പുഞ്ചിരിയാണ്...

വീക്ക് നെസ്സ്...
ഉദയവും അസ്തമയവും ആകാശത്തിന്റെ നിറവൈവിധ്യങ്ങളും എത്ര കണ്ടാലും മതിയാവത്തത് കൊണ്ടാവാം... കണ്ടാല്‍ മൊബൈലിലാക്കുക ഒരു ശീലമായി... :)

22 comments:

ഇത്തിരിവെട്ടം said...

വഴിയോരക്കാഴ്ചകള്‍ എന്ന് വെച്ചാല്‍ വഴിയോരത്ത് നിന്നും ഞാന്‍ കണ്ടത് എന്ന അര്‍ത്ഥമേ ഉള്ളൂ... അത്രയേ പ്രതീക്ഷിക്കാവൂ എന്നര്‍ത്ഥം.

അഭിലാഷങ്ങള്‍ said...

ഉദയാസ്തമയങ്ങള്‍ ഇത്തിരിയെപ്പോലെ എനിക്കും ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ദുബൈ മെട്രോയുടെ പശ്ചാത്തലത്തില്‍ എടുത്ത അവസാനത്തെ പടം ഇഷ്ടപ്പെട്ടു.

“എന്നാലാവുന്നത്...ഈ പുഞ്ചിരിയാണ്..“ എന്ന് പറയുന്ന പൂവിന്റെ പിറകില്‍ കാണുന്ന തലയില്‍ ഗ്ലോബുള്ള ആ ബില്‍ഡിങ്ങില്‍ (etisalat) ഞാന്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

ഷാര്‍ജ്ജയില്‍ സൈക്കിള്‍ നിരോധിച്ചു എന്ന് ഒരിക്കല്‍ പത്രത്തില്‍ കണ്ടിരുന്നു. എന്നിട്ടും ഇപ്പഴും ഇവിടെയും വഴിയോരക്കാഴ്ചകളില്‍ സൈക്കിള്‍ സുലഭം.

Shaf said...

കാഴ്ചകള്‍ പങ്കുവെച്ചതിനു നന്ദി..
ഷഫ്

കുഞ്ഞന്‍ said...

വഴിയോരക്കാഴ്ചകളെപ്പറ്റി ഇത്തിരിയുടെ നിര്‍വ്വചനം കൊള്ളാം..!

ഒരു തുള്ളി വെള്ളത്തിനും സാധിക്കും കൊടുക്കാമായുസ്സ് ഇത്തിരി നേരമെങ്കിലും..!

അപ്പു said...

കാഴ്ചകള്‍ വ്യത്യസ്തം!!

കുട്ടന്‍മേനൊന്‍ said...

പടംസ് കൊള്ളാം ട്ടാ.

ശ്രീ said...

:)

ബാജി ഓടംവേലി said...

നല്ല പടങ്ങള്‍..
വിവരണവും.....

കുറുമാന്‍ said...

ഇത്തിരിയേ ഈ വഴിയോര കാഴ്ചകള്‍ ഒത്തീരി ഇഷ്ടപെട്ടു.

തനിക്ക് നല്ല ഫോട്ടോഗ്രാഫിക്ക് സെന്‍സും സെന്‍സിബിലിറ്റിയും ഉണ്ട്. മൊബൈലില്‍ ഇങ്ങനെ പകര്‍ത്തുന്നുവെങ്കില്‍ നല്ല ക്യാമറ വാങ്ങി അപ്പുമാഷിനു ശിഷ്യപെട്ടാല്‍ എന്താ‍വും സ്ഥിതി?

ആശംസകള്‍!

Sharu.... said...

വ്യത്യസ്തമായ കാഴ്ചകളുമായി നല്ല ചിത്രങ്ങള്‍, അതില്‍ അല്പം ചിന്തിക്കാനുള്ള വകയും... നന്നായിരിക്കുന്നു. :)

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു ഈ വഴിയോരക്കഴകള്‍. വിവരണങ്ങള്‍ ഏറെ ഇഷ്ടമായി. നന്ദി

മിന്നാമിനുങ്ങ്‌ said...

പടങ്ങളെല്ലാം കൊള്ളാം.
അനുയോജ്യമായ അടിക്കുറിപ്പുകളും.
കൂടുതല്‍ ഹൃദ്യമായി തോന്നിയത്
ഒടുവിലെ ചിത്രം തന്നെ.
ആ മൊബൈല്‍ ക്യാമറ മാറ്റിയിട്ട്
ഒരു എസ്സെല്ലാര്‍ വാങ്ങാന്‍ സമയമായി.

ഓ.ടോ)സഹമുറിയന്മാരെല്ലാം ഉറങ്ങുമ്പോള്‍
വെളുപ്പിന് നാലുമണിക്ക് എണീറ്റ് റൂമിനു പുറത്ത് കമ്പനി വാഹനവും കാത്ത് നില്‍ക്കുന്ന ഒരുത്തന്റെ
നിസ്സഹായതയും അമര്‍ഷവും ഈ ചിത്രങ്ങളില്‍
നിന്നും വായിച്ചെടുക്കാനാവും.
:)

അഗ്രജന്‍ said...

നല്ല പടങ്ങള്‍ ഇത്തിരി

ആദ്യത്തെ രണ്ട് പടങ്ങളും അടിക്കുറിപ്പുകളും കൂടുതല്‍ ഇഷ്ടമായി

നിരക്ഷരന്‍ said...

ആദ്യത്തെ രണ്ടു കാഴ്ച്ചകളും ഞാനിതുവരെ കണ്ടിട്ടില്ല അറബിനാട്ടില്‍. എറണാകുളത്ത് കണ്ടിട്ടുണ്ട്. കാട്ടിത്തന്നതിന് നന്ദി :)

കുറുമാന്‍ പറഞ്ഞത് കേട്ടില്ലേ. അതനുസരിക്കൂ....

Areekkodan | അരീക്കോടന്‍ said...

വഴിയോര കാഴ്ചകള്‍ ഒത്തീരി ഇഷ്ടപെട്ടു.വിവരണങ്ങള്‍ ഏറെ ഇഷ്ടമായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:കാഴ്ചകള്‍ കൊള്ളാം അപ്പോള്‍ ഇത്തിരി അതിരാവിലെ (ഒരു ദിവസം) എഴുന്നേല്‍ക്കാറുണ്ടെന്ന് സമ്മതിച്ചു.

ഓടോ: “പൂവിന്റെ പിറകില്‍ കാണുന്ന തലയില്‍ ഗ്ലോബുള്ള ആ ബില്‍ഡിങ്ങില്‍ (etisalat) ഞാന്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.
” ---- ആ ബില്‍ഡിങ് ഇപ്പോള്‍ തലതിരിഞ്ഞാണോ ഉള്ളത്?

RaFeeQ said...

വഴിയോര കാഴ്ച്ച.. ഇഷ്ടപെട്ടു.. :)

Rajeeve Chelanat said...

നല്ല ക്യാമറക്കണ്ണുണ്ട് താങ്കള്‍ക്ക്..നിലനിര്‍ത്താനും, വളര്‍ത്തിയെടുക്കാനും അമാന്തിക്കരുത്.

അഭിവാദ്യങ്ങളോടെ

മൂര്‍ത്തി said...

നല്ല ചിത്രങ്ങള്‍ അടിക്കുറിപ്പുകളും...

ശിവ said...

നല്ല ഫോട്ടോകള്‍..നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഫോട്ടോകള്‍

തമനു said...

tmail.comരണ്ടാം പടം വളരെ മനോഹരം ഇത്തിരീ...