തലകഷ്ണം : കുറച്ച് ദിവസമായി ഒരു ഫോട്ടോ പോസ്റ്റ് വേണം എന്ന് കരുതാന്‍ തുടങ്ങീട്ട്..
കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ റൂമില്‍ പോയപ്പോള്‍ അവിടെ ഒരു പൂച്ച സുന്ദരി. പുള്ളിയുടെ സ്വഭാവ ഗുണങ്ങള്‍ സുഹൃത്ത് വിവരിച്ചു തന്നു. കിച്ചണില്‍ അവളെക്കൊണ്ട് ഒരു ശല്ല്യവുമില്ല. പിന്നെ കാര്യമായ ജോലി ഉറക്കം. ഫുഡായി മീനിന്റെ അവശിഷ്ടങ്ങള്‍ കഴിക്കില്ല... പകരം മുഴുവന്‍ മത്സ്യം കിട്ടണം. പിന്നെ ഇടയ്ക്കിടേ വല്ലതും കടിച്ച് പറിച്ച് തിന്നണം എന്ന് തോന്നുമ്പോള്‍ തൊട്ടടുത്ത ബലൂചി വീട്ടില്‍ നിന്നും കോഴികുഞ്ഞുങ്ങളെ അടിച്ച് മാറ്റും... ഇങ്ങനെ പോവുന്നു വിവരണം


പൂച്ചയുറക്കം എന്നാല്‍ ഇങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങലാണെന്ന് മനസ്സിലായി...

ഒന്ന് ഫ്രഷാവാം...

‘ഹാവൂ ... ആശ്വാസം.’
ഇന്നലെ എട്ട് മണിക്കൂര്‍ ജോലിയും രണ്ടര മണിക്കൂര്‍ യാത്രയും കഴിഞ്ഞ് തിരിച്ച് റൂമിലേക്ക് നടക്കുമ്പോഴാ ഇവരെ കണ്ടത്. കൈയില്‍ മൊബയില്‍ ഉള്ളതല്ലേ... ക്ലിക്കാമെന്ന് വെച്ചു.

“ഡീ നോക്ക്... ഒരു ശല്ല്യക്കാരന് വരുന്നു... പണ്ടാരടങ്ങാന്‍ ഒന്ന് സൊള്ളാനും സമ്മതിക്കില്ല ഇവന്മാര്”

“അല്ല... എന്താ തന്റെ ഉദ്ദേശം... അറിയാഞ്ഞിട്ട് ചോദിക്കുവാ.“

“ശ്ശോ ലവന് പോവുന്നില്ലല്ലോ... മര്യാദയ്ക്ക് ഒന്ന് ലൈനടിക്കാനും സമ്മതിക്കില്ല. ഇനി വേറെ ആരെങ്കിലും നോക്കാം. (പുള്ളിയ്ക്കറിയില്ലല്ലോ... ഞാനൊരു ബ്ലൊഗറാണെന്ന്... യേത്)
ഞാനറിയാതെ എന്റെ മൊബൈലില്‍ എത്തിയ മീറ്റ് ചിത്രങ്ങള്‍... ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ കറുത്ത കൈകള്‍ മിന്നാമിനുങ്ങിന്റേതാണെന്ന ബലമായ സംശയമുണ്ട്. പ്രതി കുറ്റം സമ്മതിച്ചില്ലങ്കില്‍ വിരലടയാള വിദഗ്ദന് സുല്ലിനെ കേസ് ഏല്‍പ്പിക്കുന്നതാണ്.
കഴിഞ്ഞ യു യെ ഇ ചാറ്റ്-ഈറ്റ് വിത്ത് മീറ്റിലെ രണ്ട് ചിത്രങ്ങള്‍.

തൊട്ടടുത്തുള്ള പള്ളി തുര്‍ക്കി സ്റ്റൈലില്‍ നിര്‍മ്മിച്ചതാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കൈപ്പള്ളി. (ഉവ്വ്... ഉവ്വ... ഞങ്ങള്‍ വിശ്വസിച്ചു.)

‘വല്ലപ്പോഴും ബി ബി സി കണഡേയ്...’ എന്ന് കൈപ്പള്ളി പറഞ്ഞപ്പോള്‍ ഇംഗ്ലീഷിലുള്ള ബിബിസി എങ്ങനെ മലയാളത്തില്‍ കാണും എന്ന ചിന്തിച്ച അഗ്രു... (ആ സംശയം തമനുവല്ലാത്ത ഒരു വഴിപോക്കനും ഉണ്ടായിരുന്നു.)
ലവനാണ് ക്യാമറ.

സോണി എറിക്സണ്... 800
ഈ കത്തി സഹിച്ചതിന് നന്ദി.