Tuesday, April 22, 2008

വഴിയോരക്കാഴ്ചകള്‍...

വഴിയോരക്കാഴ്ചകള്‍ എന്ന് വെച്ചാല്‍ വഴിയോരത്ത് നിന്നും ഞാന്‍ കണ്ടത് എന്ന അര്‍ത്ഥമേ ഉള്ളൂ... അത്രയേ പ്രതീക്ഷിക്കാവൂ എന്നര്‍ത്ഥം.



തണുത്തവാര്‍ത്തകള്‍
എല്ലാ പ്രഭാതങ്ങളിലും പത്രക്കെട്ടുകള്‍ക്കിടയിലുരുന്ന് പത്രപേജുകള്‍ അടുക്കിവെക്കുന്ന ഇദ്ദേഹം സ്ഥിരം കാഴ്ച... ഓരോ ദിവസവും അതിലൂടെ വരുമ്പോള്‍ മോഹിക്കും... അക്രമങ്ങളുടെ, ദുരിതങ്ങളുടെ വാ‍ര്‍ത്തകളില്ലാതെ ഒരു ദിനം... ഈ ജീവനില്ലാത്ത പത്രത്താളുകള്‍ക്കും കാണില്ലേ അങ്ങനെ ഒരു മോഹം...





പ്രഭാതസവാരിക്ക് മുമ്പ്
നാട്ടില്‍ ചൂടുള്ള ചായയും (ടീ.വി വന്നതോടെ) ചൂടാറിയ വാര്‍ത്തകളും - പോലെ രാവിലെ പത്രപാരായണം ഇവിടെ സാധിക്കാറില്ല. പത്രം വിതരണം ചെയ്യാനെത്തുന്ന ഒരു കൂട്ടം പാര്‍ട്ട് ടൈം ജോലിക്കാരെ കാത്തിരിക്കുകയാവണ് ഇവര്‍.





വീണപൂവാകാന്‍ തയ്യറെടുക്കുമ്പോള്‍...
ലക്ഷ്യസ്ഥാനത്ത് എത്താതെ വഴിയില്‍ തങ്ങുന്ന വെള്ളത്തുള്ളി ഈ വാര്‍ദ്ധക്യത്തിന് സാന്ത്വനമാകുമോ...





എന്നാലാവുന്നത്...
ഈ പുഞ്ചിരിയാണ്...





വീക്ക് നെസ്സ്...
ഉദയവും അസ്തമയവും ആകാശത്തിന്റെ നിറവൈവിധ്യങ്ങളും എത്ര കണ്ടാലും മതിയാവത്തത് കൊണ്ടാവാം... കണ്ടാല്‍ മൊബൈലിലാക്കുക ഒരു ശീലമായി... :)

Saturday, April 5, 2008

സൂര്യന് മുമ്പും ശേഷവും...

സുര്യോദയത്തിന്റെ മുമ്പ് .... വാര്‍ത്തകളുടെ ഭാരവുമായി...





സൂര്യാസ്തമയത്തിന് ശേഷം... പ്രാര്‍ത്ഥനകളുടെ ഭാരവുമായി...