Wednesday, December 12, 2007

ദുബൈയിലെ ആകാശക്കാഴ്ചകള്‍...

മാനം നോക്കലല്ലാതെ ഒരു പണിയും ഇല്ലേ എന്ന് പലരും ചോദിച്ചതാണ്...ജോലി കഴിഞ്ഞ് മടക്കത്തില്‍ പതിഞ്ഞതാണ് ഈ ചിത്രം... മഴ മേഘങ്ങളും അസ്ത്മയ ചായക്കൂട്ടും കൂടി സൃഷ്ടിച്ച വര്‍ണ്ണാകാശം... ശൈഖ് സായിദ് റോഡില്‍ നിന്നും ഒരു ദൃശ്യം

ചാരനിറത്തിലുള്ള ആകാശമാണ് ഇവിടെ മിക്കപ്പോഴും... ചിലപ്പോള്‍ വരണ്ട കാറ്റും... അതിനിടയില്‍ വല്ലപ്പോഴും നീലാകാശം വിരുന്നിനെത്താറുണ്ട്...അസ്തമയത്തിന്റെ അവസാനം...എല്ലാ ചിത്രങ്ങളും ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് എടുത്തവയാണ്...

18 comments:

ഇത്തിരിവെട്ടം said...

ദുബൈയിലെ ചില ആകാശ കാഴ്ചകള്‍...

കൃഷ്‌ | krish said...

മാനം നോക്കിയാ-ണോ വാഹനം ഓടിക്കുന്നത്, ഇത്തിരി.
മാനപ്പടങ്ങള്‍ കൊള്ളാം.

സുല്‍ |Sul said...

പടങ്ങള്‍ കൊള്ളാം :)

എന്നും മാ‍നപ്പടങ്ങളിട്ട് അപമാനമാക്കല്ലേ.

ഓഹ് ക്രിഷ്
ഇപ്പടം കണ്ടാലറിയില്ലേ ഇത്തിരിയല്ല വണ്ടിയോടിക്കുന്നതെന്ന്..
-സുല്‍

ശ്രീ said...

കൊള്ളാം.

:)

കുറുമാന്‍ said...

മ്വാനേ...മാനത്തിന്റെ പടം മ്വോശ്വോല്ല.....

മെട്രോ പണിയുടെ പടവും, ബുര്‍ജ് ദുബായിയും ഒക്കെ സൈഡില്‍ ദൂരെയായിപോയല്ലാ? ക്ലോസപ്പ് എടുക്കാമായിരുന്നില്ലെ (ഒന്നു പറഞ്ഞൂന്ന് വച്ച് നാളെ അതെടുത്തിടാന്‍ നിക്കണ്ട)

കുഞ്ഞന്‍ said...

എല്ലാം സാദാ പടങ്ങള്‍, എന്നിട്ടും അതിനിത്ര ചന്തമെന്താണ്, ഇത്തിരിയുടെ കൈപ്പുണ്യമാകാനെ വഴിയൊള്ളൂ..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായ ചിത്രങ്ങള്‍

ഉപാസന | Upasana said...

ഇത്തിരി നന്നായീട്ടോ
:)
ഉപാസന

പി.സി. പ്രദീപ്‌ said...

പടങ്ങള്‍ ഒക്കെ കൊള്ളാം
“മാനത്തു നോക്കി“ ആണ്........
സവാരി അല്ലേ:) ഇങ്ങനെ മാനത്ത് നോക്കി വണ്ടി ഓടിച്ചു കോണ്ട് പോട്ടം പിടിച്ചാലേ ഇതുപോലെ നല്ല പോട്ടം പോസ്റ്റാന്‍ ആളു വേണ്ടേ?

ബൈജു സുല്‍ത്താന്‍ said...

ഏതാണാ ഫോണ്‍?

വാല്‍മീകി said...

ഉപാസന പറഞ്ഞതുപോലെ ഇത്തിരി നന്നായി എന്നു ഞാന്‍ പറയില്ല. ഒത്തിരി നന്നായി.

അപ്പു said...

ആദ്യത്തെ രണ്ടുഫോട്ടോകളും കൊള്ളാമെങ്കിലും ഫോണ്‍ ചെരിച്ചു പിടിച്ചത് ശരിയായില്ല. നേരേ പിടിക്കൂ.

ആഗ്നേയ said...

simpli superb

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ലപടങ്ങള്‍ ‘പതിഞ്ഞിരിക്കുന്നല്ലോ’ മോഹന്‍ലാല്‍ ഇന്‍ കിലുക്കം സ്റ്റൈല്‍

ഓടോ: കുഞ്ഞന്‍ ചേട്ടനെന്താ കാര്യം സാധിക്കാനുള്ളത് എന്നാ സോപ്പ് ‘പതഞ്ഞിരിക്കുന്നല്ലോ‘ !!!:)

ഏ.ആര്‍. നജീം said...

ഇത്തിരീ,
കൊള്ളാട്ടോ....

പ്രയാസി said...

ഇത്തിരീ..

ഓടുന്ന കാറിലെ ആകാശ ചിത്രങ്ങള്‍..

നന്നായി..

ചിത്രങ്ങളെക്കാള്‍ അതെടുക്കാന്‍ തോന്നുന്ന മനസ്സിന്..

ഇനിയും ശ്രമിക്കുക..

അവസാനം മൊബൈലിന്റെ ക്യാമറ അടിച്ചു പോകുമ്പോള്‍ നിര്‍ത്തിക്കോളും..;)

Friendz4ever // സജി.!! said...

ആ ആകാശനീലിമയില്‍ നക്ഷത്ര കന്യകമാര്‍ക്കൊപ്പം ഒന്നു നൃത്തം വെക്കുന്നത് സ്വപ്നം കണ്ടൂ മാഷെ നന്നായിരിക്കുന്നൂ ഫോട്ടോസ്..
മനസ്സില്‍ ഈ പടം ഇങ്ങനെ തന്നെ വേണമെന്ന് മാഷ് ആഗ്രഹിച്ചിരുന്നിട്ടുണ്ടാകണം ഇല്ലെങ്കില്‍ ഇത്രയും നന്നാവില്ലാ..
പുതുവല്‍സരാശംസകള്‍ :‌)

ഗീതാഗീതികള്‍ said...

ചിത്രങ്ങളെല്ലാം മനോഹരം....

അതിലാ പൂച്ചക്കുട്ടന്മാരുടെ പടങ്ങള്‍‍ഒന്നോ രണ്ടോ ഞാനെടുത്തോട്ടെ?

ഇത്തിരിവെട്ടത്തിന് പൂച്ചകളെ ഇഷ്ടമാണോ?